വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന RSS ശാഖകള്‍ തടയുക; ക്യാമ്പസ്‌ ഫ്രന്റ്‌ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു

cfi 3മലപ്പുറം: വിദ്യാലങ്ങള്‍ കേന്ദ്രീകരിച്ച് RSS നേതൃത്വത്തില്‍  നടന്ന് കൊണ്ടിരിക്കുന്ന ശാഖകള്‍ക്കെതിരെ നടപടി എടുക്കണം എന്ന്‍ ആവശ്യപ്പെട്ടു കൊണ്ട് മലപ്പുറം SP ഓഫീസിലേക്ക് ക്യാമ്പസ്‌ ഫ്രന്റ്‌ മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. വിദ്യാലയങ്ങള്‍ അനുമതി നിഷേധിച്ചിട്ടും നടത്തികൊണ്ടിരിക്കുന്ന RSS ശാഖകള്‍ക്കെതിരെ നടപടി എടുക്കാന്‍ പിണറായി സര്‍ക്കാര്‍ തെയ്യറാവുന്നില്ലന്ന്‍ ക്യാമ്പസ്‌ ഫ്രന്റ്‌ അഭിപ്രായപെട്ടു.രാവിലെ ഒന്‍പത് മണിക്ക് തുടങ്ങിയ പ്രകടനം ഉച്ചക്ക് ഒരുമണിയോടുകൂടി സമാപിച്ചു.ക്യാമ്പസ്‌ ഫ്രന്റ്‌ മലപ്പുറം വെസ്റ്റ്, ഈസ്റ്റ്‌ ജില്ലകള്‍ സംയുക്തമായിട്ടായിരുന്നു പ്രതിഷേധപ്രകടനം സംഘടിപ്പിച്ചത്.ക്യാമ്പസ്‌ ഫ്രന്റ്‌ മലപ്പുറം ഈസ്റ്റ്‌ സെകട്രി ഫായിസ് കണചെരി അധ്യക്ഷത വഹിച്ചു , ക്യാമ്പസ്‌ ഫ്രന്റ്‌ സംസ്ഥാന പ്രസിഡന്റ്‌ കെ.ഏ മുഹമ്മദ്‌ ഷമീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.സംസ്ഥാന സെകട്രി പി.കെ സലിം അഭിസംബോധനം ചെയ്തു സംസാരിച്ചു.മലപ്പുറം വെസ്റ്റ് സെകട്രി നൌഫല്‍ വെട്ടിച്ചിറ നന്ദി പ്രകാശിപിച്ചു.

cfi news

Leave a comment