ഓള്‍ ഇന്ത്യ എഞ്ചിനീയറിംഗ് പരീക്ഷയില്‍ ഒന്നാം റാങ്ക്;പുതിയങ്ങാടിയുടെ അഭിമാനമായി ശാഫില്‍ മാഹീന്‍

തിരൂര്‍:ഓള്‍ ഇന്ത്യ എഞ്ചിനീയറിംഗ് എക്സാം ആയ ജോയിന്റ് എന്ട്രന്‍സ് എക്സാമിനെഷനില്‍ 8 ആം റാങ്ക് നേടി നാടിന്‍റെ അഭിമാനമായി മാറിയിരിക്കുകയാണ് ശാഫില്‍ മഹിന്‍.തിരൂര്‍ പുതിയങ്ങാടി സ്വദേശിയായ കെ.എ നാസിയുടെയും ഷംജിതയുടെയും മകനാണ് ശാഫില്‍.കേരളത്തില്‍ ഒന്നാം റാങ്കും ഒ.ബി.സി കാറ്റഗറിയില്‍ ഒന്നാം റാങ്കും ശാഫില്‍നു തന്നെ.ബംഗ്ലോര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഇല്‍ തുടര്‍പഠനം നടത്തി അറിയപ്പെടുന്ന ഒരു ഗണിത ശാസ്ത്രഞ്ജന്‍ ആവാനാണ് ശാഫില്‍ ന് ആഗ്രഹം.കോഴിക്കോട് റെയ്സ് പബ്ലിക്‌ സ്കൂളില്‍ പ്ലസ്‌ 2 വിദ്യാര്‍ഥിയായ ശാഫില്‍ ഓള്‍ ഇന്ത്യ എന്ട്രന്സില്‍ കേരളത്തില്‍ നിന്നുള്ള രാജു നാരായണ സ്വാമി IAS ഇന്‍റെ പത്താം റാങ്ക് എന്ന റെക്കോര്‍ഡ്‌ നേട്ടം ആണ് ഇതോടെ മറികടന്നത്.തിരൂര്‍ ബി.പി അങ്ങാടി ഫിര്‍ദൌസ് മന്‍സിലില്‍ റിസള്‍ട്ട്‌ പ്രഘ്യാപിച്ചതു മുതല്‍ അഭിനന്ദന പ്രവാഹം ആണ്.എന്നാല്‍ ഇതില്‍ നിന്നെല്ലാം മാറി അടുത്ത മാസം 21 നു നടക്കുന്ന J.E.E അട്വാന്സില്‍ കൂടി മികച്ച വിജയം ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ശാഫില്‍.

Leave a comment