ഊട്ടി മേട്ടുപാളയം ടോയ് ട്രെയിന്‍ -നിലഗിരി മൌണ്ടയ്ന്‍ റെയില്‍വേസ്

ootytoy01
Mettuppalayam Ooty Toy Train

ഊട്ടി മേട്ടുപാളയം ടോയ് ട്രെയിന്‍ യാത്രയെ പറ്റി അറിയുന്നവരുടെ ഊട്ടി സന്ദര്‍ശനത്തിന്‍റെ മുഖ്യ ലക്‌ഷ്യം തന്നെ ഈ ട്രെയിനില്‍ ഒന്ന് കയറുക എന്നതായിരിക്കും.1908 ഇല്‍ ബ്രിട്ടീഷ്‌കാര്‍ നിര്‍മിച്ച ഈ റെയില്‍വേ ട്രാക്ക് ലോകത്ത് ഇപ്പോഴും ഉപയോഗിക്കുന്ന ചുരുക്കം ചില  മീറ്റര്‍ ഗെജുകളില്‍ ഒന്നാണ്.UNESCO WORLD HERITAGE SITE ആയി 2005 ഇല്‍ പ്രഖ്യാപിച്ചതോടെയാണ് ഇത് ലോക ശ്രദ്ദയാകര്‍ഷിച്ചത്.കല്‍കരിയാണ് ഈ ട്രെയിന്‍ ഇന്ധനമായി ഉപയോഗിക്കുന്നത്.

ഈ യാത്ര ശരിക്കും ചരിത്രതിലേകുള്ള ഒരു തിരിച്ചുപോക്കായിട്ടാണ് തോന്നിയത്.മീറ്റര്‍ ഗേജ് ട്രാക്കില്‍ ഓടുന്ന ചെറിയ ബോഗികളില്‍ കാട്ടിനുള്ളിലൂടെയുള്ള യാത്ര 20 ആം നൂറ്റാണ്ടിന്‍റെ തുടക്കത്തിലുള്ള സിനിമകളിലെ ട്രെയിന്‍ യാത്രയെ ഓര്‍മിപ്പിക്കുന്നതാണ്.46 കിലോമീറ്ററുള്ള ഈ യാത്രക്കിടയില്‍ 108 വളവുകളും 16 തുരങ്കങ്ങളും 250 പാലങ്ങളും ഉണ്ട്. യാത്രക്കിടയില്‍ ഇടക്കിടക്ക് നിര്‍ത്തുന്ന വ്യൂ  പൊയന്റുകളില്‍ നിന്നുള്ള കാഴ്ച കാണേണ്ടതു തന്നെയാണ്.

നിര്‍ദേശങ്ങള്‍

ഒരു ദിവസം ഏകദേശം 5 ബോഗികളിലായി 200 പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ കഴിയുകയുള്ളൂ.അത്കൊണ്ട് തന്നെ ടിക്കറ്റ്‌ ലഭിക്കാന്‍ ബുദ്ധിമ്മുട്ടാണ് എന്ന് ആദ്യമേ പറയട്ടെ.എന്നാല്‍ ticketing system വ്യക്തമായി മനസിലാക്കിയാല്‍ ടിക്കറ്റ്‌ തരപ്പെടുതാവുന്നതാണ്.

ദിവസവും രാവിലെ 7 മണിക്കു പുറപ്പെടുന്ന  ഒരു ട്രെയിന്‍ മാത്രമാണ് മേട്ടുപ്പാള്ളയത്തു നിന്ന് ഊട്ടിയിലെക്കുള്ളത്.ഇത്  ഉച്ചക്ക് 12 മണിയാകുമ്പോള്‍ ഊട്ടിയില്‍ എത്തും.ഈ ട്രെയിന്‍ 2 PM ഇന് ഊട്ടിയില്‍ നിന്ന് തിരിച്ചു മേട്ടുപ്പാല്ലയതെക്ക്‌ യാത്ര തുടങ്ങും.മെട്ടുപ്പാള്ളയത്തു നിന്ന് ഊട്ടിയിലേക്കുള്ള ദൂരം 46 KM ആണ്.15 രൂപയാണ് ടിക്കറ്റ്‌ നിരക്ക്.മെട്ടുപ്പാള്ളയത്തു നിന്ന് ഊട്ടിയിലെക്കാണ് യാത്ര ചെയ്യുന്നതെങ്കില്‍ കയറ്റം ആയതിനാല്‍ 5 മണിക്കൂറും തിരിച്ചാണെങ്കില്‍ 3 മണിക്കൂറുമാണ് ട്രെയിന്‍ എടുക്കുക.ഏറ്റവും സുന്ദരമായ ഭാഗങ്ങള്‍ ഉള്ളത് മേട്ടുപ്പാള്ളയത്തിനും കൂണൂരിനും ഇടയില്‍ ആണ്. ഇതില്‍ രാവിലെ ആയതു കൊണ്ടും കയറ്റം ആയതു കൊണ്ടും സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് മെട്ടുപ്പാള്ളയത്തു നിന്ന് ഊട്ടിയിലേക്കുള്ള യാത്രയാണ്.അത് കൊണ്ട് തന്നെ ടിക്കറ്റ്‌ ലഭിക്കാനും ഏറ്റവും ദുഷ്കരം ഇതിനാണ്.എന്നാല്‍ കൂണൂരില്‍ നിന്നും ഊട്ടിയിലേക്ക് വേറെയും ട്രെയിനുകള്‍ ഉണ്ട്.അതില്‍ ടിക്കറ്റ്‌ കിട്ടാന്‍ വല്ല്യ പ്രയാസമില്ല.പക്ഷെ സുന്ദരമായ പല കാഴ്ചകളും നിങ്ങള്‍ മിസ്സ്‌ ചെയ്യും എന്ന് മാത്രം.

ootytoy01a
Ooty mettuppalayam toy train map (source internet)

4 വഴികളാണ് ടിക്കറ്റ്‌ എടുക്കാന്‍ ഉള്ളത്

1.യാത്ര മുന്‍കൂട്ടി ആസൂത്രണം ചെയ്ത് 120 ദിവസം മുന്‍പേ IRCTC website വഴിയോ റെയില്‍വേ ടിക്കറ്റ്‌ കൌണ്ടര്‍ വഴിയോ സീറ്റ്‌ റിസര്‍വ് ചെയ്യുക.ഇതില്‍ തന്നെ website വഴിയാണെങ്കില്‍ ഓരോ ദിവസത്തെയും ticket availability നമുക്ക് അറിയാന്‍ കഴിയും.അത് കൊണ്ട് തന്നെ ഇതാണ് ഏറ്റവും സുഗമമായ മാര്‍ഗം.ടൂര്‍ കമ്പനികളും ബ്ലാക്ക്‌ ടിക്കെറ്റുകാരും ടിക്കറ്റ്‌ മൊത്തമായി ബുക്ക്‌ ചെയ്യുന്നതിനാല്‍ യാത്ര പ്ലാന്‍ ചെയ്‌താല്‍ ഉടനെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ നോക്കണം.

സ്റ്റേഷന്‍ കോഡ്

METTUPALAYAM-MTP

OOTY-UAM

2.ഓരോ ദിവസവും ഒരു ബോഗിയിലെക്കുള്ള ടിക്കറ്റ്‌ സ്റ്റേഷനില്‍ ഇഷ്യൂ ചെയ്യുന്നതാണ് എന്നാണു അറിയാന്‍ കഴിഞ്ഞത്.അതിന് ആദ്യം ക്യൂവില്‍ നിന്ന് ടോകെന്‍ എടുക്കണം എന്ന് തോനുന്നു.അവിടെയുള്ള ആളുകള്‍ ബ്ലാക്കില്‍ ടിക്കറ്റ്‌ വില്കാന്‍ വേണ്ടി രാവിലെ തന്നെ ക്യൂവില്‍ നിന്ന് ടിക്കറ്റ്‌ മൊത്തം അടിച്ചുമാറ്റാരാണ് പതിവ്.ഭാഗ്യമുണ്ടെങ്കില്‍ ഒന്നോ രണ്ടോ ടിക്കെറ്റുകള്‍ കിട്ടിയാലായി.

3.BLACK TICKET

കാശുണ്ടെങ്കില്‍ ബ്ലാക്ക്‌ ടിക്കറ്റ്‌ സുലഭമായി ലഭിക്കും.രാവിലെ ഒരു അഞ്ചു മണിക്കൊക്കെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു അന്വേഷിച്ചാല്‍ മതി.

4.ഏറ്റവും സുന്ദരമായ യാത്ര മേട്ടുപ്പാള്ളയത്തിന്റെയും കൂന്നൂരിന്റെയും ഇടയില്‍ ആണ്.മീട്ടുപ്പാല്ലയത്തു നിന്ന് ഊട്ടിയിലേക്ക് ടിക്കറ്റ്‌ ഇല്ലെങ്കില്‍ തിരിച്ചുള്ള ടിക്കറ്റ്‌ കിട്ടാന്‍ ശ്രമിക്കുക.ടിക്കറ്റ്‌ കിട്ടാന്‍ ഒരു വകുപ്പുമില്ലെങ്കില്‍ കൂണൂരില്‍ നിന്നും ഊട്ടിയിലേക്ക് ടിക്കറ്റ്‌ എടുക്കാവുന്നതാണ്.പക്ഷെ സുന്ദരമായ പല കാഴ്ചകളും നിങ്ങള്‍ മിസ്സ്‌ ചെയ്യും എന്ന് മാത്രം.

ഇനി യാത്രയുടെ വിശേഷങ്ങളിലേക്ക്

ഞങ്ങള്‍ 2015 December 23 ആം silent valley കയറിയിറങ്ങി നേരെ മേട്ടുപ്പാള്ളയം വച്ച് പിടിച്ചു.സുന്ദരമായ ഗ്രാമങ്ങളും ഇടുങ്ങിയ റോഡുകളും പിന്നിട്ടു വൈകുന്നേരം അഞ്ചു മണിയോടുകൂടി മേട്ടുപ്പാള്ളയത്തെതി. ഊട്ടി പോലെ വലിയ ടൂറിസ്റ്റ് സ്പോട്ട് ഒന്നുമല്ല മേട്ടുപ്പാള്ളയം തിരക്കുകളില്‍ നിന്നു മാറി നില്‍ക്കുന്ന ഒരു ചെറിയ നഗരം.അവിടെ ഞങ്ങളുടെ സുഹ്ര്‍ത്തും ഗൈഡ് മായ RIDA ഞങ്ങളെ കാത്തുനില്പുണ്ടായിരുന്നു.അദേഹം ഞങ്ങളെ നേരെ ഹോട്ടല്‍ മുറിയിലേക്ക് കൂട്ടി കൊണ്ടുപോയി.മേട്ടുപ്പാളയത്തെ പറ്റിയും ട്രെയിന്‍ സര്‍വീസ് ഇനെ പറ്റിയും ചെറുതായി വിശദീകരിച്ച ശേഷം അദ്ദേഹം പോയി.ഞങ്ങള്‍ ഫ്രഷ്‌ ആയി മേട്ടുപ്പാളയം ഒക്കെ ഒന്ന് ചുറ്റി കണ്ടു.നല്ല ദോശ കിട്ടുന്ന ഹോട്ടെലുകള്‍ മേട്ടുപ്പാള്ളയതുണ്ട്.

ഞങ്ങളുടെ ഒരു പ്രധാന പ്രശ്നം ഞങ്ങള്‍ മെട്ടുപ്പാള്ളയത്തു നിന്ന് ട്രെയിന്‍ കയറിയാല്‍ ഞങ്ങളുടെ കാര്‍ എന്ത് ചെയ്യും എന്നതാണ്. RIDA ഞങ്ങള്‍ക്ക് ഒരു ഡ്രൈവറെ അറേഞ്ച് ചെയ്തു തന്നു.അദേഹം ഞങ്ങളെ രാവിലെ സ്റ്റേഷനില്‍ ഡ്രോപ്പ് ചെയ്തു പോയി.കാറിലാണെങ്കില്‍ മേട്ടുപ്പാലയത്തു നിന്ന് ഊട്ടിയിലേക്ക് ഒരു മണിക്കൂര്‍ മാത്രം മതി.ഞങ്ങള്‍ 6:30 ആയപ്പോഴേക്കും സ്റ്റേഷനില്‍ എത്തി.അവിടത്തെ തണുപ്പ് ശരിക്കും അനുഭവിച്ചു.വഴിയില്‍ ഭക്ഷണം ലഭിക്കാന്‍ ബുദ്ധിമ്മുട്ടാണ് എന്നറിയുന്നതിനാല്‍ ഞങ്ങള്‍ ഭക്ഷണം കഴിക്കാനുള്ള തയ്യാറെടുപ്പിലാണ്.സമയം ഉണ്ടെങ്കില്‍ സ്റ്റേഷന്‍ അകത്തുള്ള റെയില്‍വേ മ്യുസിയത്തിലേക്ക് കയറി നോക്കാവുന്നതാണ്.പഴയ കുറേ റെയില്‍വേ ഉപഗരണങ്ങളും ചരിത്ര പ്രാധാന്യമുള്ള ഫോട്ടോകലുമാണ് അവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.അവിടെ ഒന്ന് കയറി ഇറങ്ങിയപ്പോഴേക്കും ഞങ്ങളുടെ ട്രെയിന്‍ ഹോണ്‍ മുഴക്കി.ഞങ്ങള്‍ പെട്ടന്ന് ട്രെയിനിനു അടുത്തേക്ക് ചെന്നു.

OLYMPUS DIGITAL CAMERA
ooty toy train engine

ട്രെയിനിന്റെ എഞ്ചിന്‍ യാത്രക്കു വേണ്ടി സജ്ജമാക്കുന്ന തിരക്കിലാണ് ജോലിക്കാര്‍.എഞ്ചിന്‍ വെള്ളമൊഴിച്ചു തണുപ്പിക്കുനതും നട്ടും ബോള്‍ട്ടും മുരുക്കുന്നതൊക്കെ കാണാം.അപ്പോഴേക്കും എഞ്ചിന്‍ സ്റ്റാര്‍ട്ട്‌ ചെയ്തു.ഞങ്ങള്‍ ഞങ്ങളുടെ കംബാര്ട്ട്മേന്റഇല്‍ കയറി.TTE ടിക്കറ്റ്‌ ചെക്ക് ചെയ്ത് എല്ലാവരേയും ഉള്ളില്‍ കയറ്റി വാതിലടച്ചു.ട്രെയിന്‍ പതിയെ നീങ്ങിത്തുടങ്ങി.വെള്ളച്ചാട്ടത്തിനു കുറുകെയുള്ള പാലത്തിലൂടെയും  കാടിനടിയിലൂടെയുള്ള തുരങ്കങ്ങളിലൂടെയും തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെയും  ട്രെയിന്‍ നീങ്ങിക്കൊണ്ടിരുന്നു.ഒരു വശം മുഴുവന്‍ മലകളും പാറകളും വെട്ടിപൊളിച്ചതിന്റെ അടയാളങ്ങളും മരുവശതാണെങ്കില്‍ കൊക്കയും കാണാം.ട്രെയിന്‍ ഇടക്കിടക്ക് ഓരോ സ്റ്റേഷനുകളിലും വ്യൂ  പോയിന്റകളിലും നിര്‍ത്തുന്നുണ്ട്.അവിടെ നിന്ന് നോക്കിയാല്‍ മേട്ടുപ്പാള്ളയവും നമ്മള്‍ കയറി വന്ന വഴികളും ദൂരെയുള്ള വെള്ളച്ചാട്ടങ്ങളും കാണാം.ഓരോ സ്ഥലത്ത് നിര്‍ത്തുമ്പോളും ജോലിക്കാര്‍ വെള്ളമൊഴിച്ചു എഞ്ചിന്‍ തണുപ്പിക്കുന്നുണ്ട്.എല്ലാ സ്റ്റേഷനുകളും വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു എന്ന് പ്രത്യേകം എടുത്തു പറയേണ്ടതാണ്.

ഒരു സ്റ്റേഷനില്‍ ഇറങ്ങിയപ്പോഴാണ് ഞാന്‍ ട്രാക്കുകളിലെക്ക് ശ്രദ്ദിച്ചത്.ട്രാക്കിന്റെ നടുവിലായി പല്ലുകളുള്ള ഒരു വരി കൂടി ഉണ്ട്.കയറ്റം കയറുമ്പോള്‍ പിന്നോട്ടു പോകാതിരിക്കാന്‍ വേണ്ടിയാണ് ഇവ ഉപയോഗിക്കുന്നത്‌.ഇതിനു RACK & PINION TRACKS എന്നാണു പറയുക.മേട്ടുപ്പാള്ളയം മുതല്‍ കൂണൂര്‍ വരെയാണ് ഇവ ഘടിപ്പിച്ചിട്ടുള്ളത്.റെയില്‍വേ ട്രാക്കിനു അരികിലായി ഭവാനിപ്പുഴയും ഒഴുകുന്നുണ്ട്.ട്രാക്കും പുഴയും ക്രോസ്സ് ചെയ്യുന്ന സ്ഥലങ്ങള്‍ അതിമനോഹരമാണ്.കാഴ്ചകള്‍ എല്ലാം കണ്ട് സമയം പതിനൊന്നു മണിയാകാന്‍ ആയപ്പോള്‍ ഞങ്ങള്‍ കൂണൂര്‍ എത്തി.അവിടെ ട്രെയിന്‍ അരമണിക്കൂറോളം നിര്‍ത്തിയിടുന്നുണ്ട്.അവിടെ നിന്ന് ഊട്ടിയിലേക്ക് വേറെയും ട്രെയിനുകളുണ്ട്.പിന്നീടുള്ള യാത്രയില്‍ ട്രാക്കിനു ഇരുവശങ്ങളിലായി വീടുകളും തിരക്കും കൂടിക്കൂടി വന്നു.ഒരു നഗരത്തിലേക്കു പ്രവേശിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി.ഏകദേശം പന്ത്രണ്ടു മണിയോട് കൂടി ഞങ്ങള്‍ ഊട്ടിയില്‍ എത്തി.അപ്പോഴേക്കും RIDA ഏല്‍പ്പിച്ചു തന്ന ഡ്രൈവര്‍ ഞങ്ങളെ കാത്തു നില്പുണ്ടായിരുന്നു.കാര്‍ ഞങ്ങളെ ഏല്പിച്ചു അയാള്‍ തിരിച്ചു പോയി.

ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും അനുഭവിച്ചറിയെണ്ടതാണ് പത്തു രൂപയ്ക്കു ചെയ്യാവുന്ന ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഈ യാത്ര.ഇതിനിടയിലെ ഏറ്റവും സുന്ദരമായ കാഴ്ചയേതെന്നു ചോദിച്ചാല്‍ നിലഗിരി റെയില്‍വേസിന്റെ മുഖമുദ്രയായി മാറിയ ഒരു ഭാഗത്ത് വെള്ളച്ചാട്ടവും മറു ഭാഗത്ത്‌ ഭവാനിപ്പുഴയും അതിനു മുകളിലൂടെയുള്ള നീണ്ട പാലത്തിലൂടെയുള്ള യാത്രയാണ്.അതിന്റെ വീഡിയോ കാണാം താഴെ.

For trips & guides contact

TIRUR ADVENTURE AND SPORTING CLUB[TASC]

+919633901007

 Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s